ചിമ്പു | ഫോട്ടോ: www.facebook.com/youngsuperstarsilambarasan
കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെമ്പാടും നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് ചിമ്പു എന്ന ചിലമ്പരസന്‍. ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈയവസരത്തില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കായി ചിമ്പു ഒരു വീഡിയോ സന്ദേശവുമായി വന്നിരിക്കുകയാണ്.
കേരളത്തില്‍ 150-ലേറെ സ്‌ക്രീനുകളിലാണ് ക്രൗണ്‍ ഫിലിംസ് റിലീസ് ചെയ്യുന്നത്. ഇതാണ് കേരളത്തിലെ തന്റെ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരേയും കാണും. കേരളം എപ്പോഴും തനിക്ക് സ്‌പെഷ്യലാണ്. വിണ്ണൈ താണ്ടി വരുവായാ ചിത്രീകരിച്ചത് കേരളത്തിലാണ്. ആത്മീയ പരിവര്‍ത്തനയാത്രയിലും കേരളത്തിന് പ്രത്യേകമായ പങ്കുണ്ടെന്നും താരം പറഞ്ഞു.
മാനാട്, വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിയും വീഡിയോയില്‍ ചിമ്പു പറയുന്നു. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയത്. മറ്റൊരു സുപ്രധാനവേഷം അവതരിപ്പിച്ച ഗൗതം കാര്‍ത്തിക്, ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന എ.ആര്‍. റഹ്മാന്‍ എന്നിവരെ പേരെടുത്ത് പറയുന്നുമുണ്ട് അദ്ദേഹം. നിങ്ങളില്ലാതെ താനില്ല എന്നും ചിമ്പും പറയുന്നു.
കന്നഡയില്‍ സൂപ്പര്‍ ഹിറ്റായ മഫ്തി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പത്ത് തല. ഒബെലി എന്‍. കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ് ജെ. ബാഷയാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, അനു സിത്താര, കലൈയരശന്‍, ടീജയ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിര്‍മ്മാണം : ജയന്തിലാല്‍ ഗാഢ, കെ. ഇ. ജ്ഞാനവേല്‍രാജ, കോ പ്രൊഡ്യൂസര്‍ : നേഹ, എഡിറ്റിങ് : പ്രവീണ്‍ കെ.എല്‍., ആര്‍ട്ട് : മിലന്‍, ഡയലോഗ് : ആര്‍. എസ്. രാമകൃഷ്ണന്‍, കൊറിയോഗ്രാഫി: സാന്‍ഡി, സ്റ്റണ്ട് : ആര്‍. ശക്തി ശരവണന്‍, കഥ : നാര്‍ധന്‍, ലിറിക്‌സ് : സ്നേകന്‍, കബിലന്‍, വിവേക്, സൗണ്ട് ഡിസൈന്‍ : കൃഷ്ണന്‍ സുബ്രഹ്മണ്യന്‍, കളറിസ്റ്റ് : കെ.എസ്. രാജശേഖരന്‍, സി.ജി : നെക്സ്ജെന്‍ മീഡിയ, പി.ആര്‍.ഒ. : പ്രതീഷ് ശേഖര്‍
Content Highlights: pathu thala movie releasing on march 30, chimbu video about keralam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..