മെറ്റാവേഴ്‌സിൽ ട്രെയിലർ ലോഞ്ച്; ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടംനേടി പത്തൊമ്പതാം നൂറ്റാണ്ട് 


പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രമായി കരുതപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ട് സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പോസ്റ്റർ

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മലയാള സിനിമക്ക് അഭിമാനമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ മെറ്റാവേഴ്‌സിൽ പുറത്തിറക്കി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിയാണ് മെറ്റാവേഴ്‌സിൽ ട്രെയിലർ ലോഞ്ചിനുള്ള ത്രീഡി ഇടം ഒരുക്കിയത്.

ഒരു രാജകൊട്ടാരത്തിനകത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ വിനയനും ഗോകുലം ഗോപാലനും സിനിമയേക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൊട്ടാരത്തിന്റെ ദർബാർ വലിയ സ്‌ക്രീനുള്ള സിനിമാ തീയേറ്ററായി മാറി. ഈ സ്‌ക്രീനിൽ ട്രെയിലർ പ്രദർശിപ്പിക്കുകയും ചെയ്തു. മെറ്റാവേഴ്‌സ് ലോഞ്ചിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയൻ, ചിത്രത്തിലെ നായകൻ സിജു വിൽസൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ക്യാമാറാമാൻ ഷാജികുമാർ, നടൻ വിഷ്ണു വിനയൻ എന്നിവർ പങ്കെടുത്തു.മെറ്റാവേഴ്‌സ് എന്ന നവീന ആശയത്തെ സിനിമയുമായി ചേർത്ത് നിർത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. സിനിമ എന്ന കല സാങ്കേതിക രംഗവുമായി ചേർന്നു നിൽക്കുന്നതാണ്. അതിനാൽ തന്നെ പുത്തൻ സാങ്കേതികവിദ്യയെ ആദ്യമേ ഉൾക്കൊള്ളൻ നമ്മൾ തീരുമാനിക്കുന്നു. മെറ്റാവേഴ്‌സ് നാളെയുടെ സിനിമാ പ്രദർശനശാലയായി മാറാൻ അധികം നാൾ വേണ്ടിവരില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.

നിലവിലുള്ള യഥാർത്ഥ ലോകത്തെ വെർച്ച്വൽ ലോകത്ത് പുനരാവിഷ്‌കരിക്കുന്ന ഇടമാണ് മെറ്റാവേഴ്‌സ്. അവിടെ എല്ലാം ത്രീഡി പതിപ്പുകളായി പുനരവതരിക്കും. മനുഷ്യരുടെ ത്രീഡി മാതൃകകളും അവിടെയുണ്ടാകും. അവതാറുകൾ എന്ന പേരിലാണ് അവർ അറിയപ്പെടുക. ഓരോരുത്തർക്കും സ്വന്തം അവതാറുകളെ ഇഷ്ടമുള്ള രീതിയിൽ അവിടെ ഉണ്ടാക്കാനാകും. ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങൾ ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. കളമശേരിയിലെ കേരളാ സ്റ്റാർട്ടപ്പ് വില്ലേജിൽ പ്രവർത്തിക്കുന്ന എക്‌സ്.ആർ. ഹൊറൈസൺ എന്ന കമ്പനിയാണ് പത്തൊമ്പതാം നൂറ്റാണ്ടിനായി മെറ്റാ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സിനിമാ മാർക്കറ്റിംഗ് കമ്പനിയായ കണ്ടന്റ് ഫാക്ടറിയാണ് ചടങ്ങുകൾ ആവിഷ്‌കരിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ മെറ്റാവേഴ്‌സിൽ പുറത്തിറക്കുന്ന ചടങ്ങിൽ സംവിധായകൻ വിനയനും നടൻ സിജു വിൽസണും

വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും. ഫേസ്ബുക്ക് കമ്പനി പുറത്തിറക്കിയിട്ടുള്ള മെറ്റാ ക്വസ്റ്റ് എന്ന ഉപകരണമാണ് ഇതിൽ പ്രധാനം. നാൽപ്പത്തയ്യായിരം രൂപയോളമാണ് ഇപ്പോൾ അതിന്റെ വില. സമീപ ഭാവിയിൽ തന്നെ ഇതിന്റെ വില കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ സാധാരണക്കാർക്ക് ട്രെയിലർ ആസ്വദിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ അറിയിച്ചു. ഇതിനായി കേരളത്തിലെ പ്രധാന നഗരങ്ങളിലെ മാളുകളിൽ മെറ്റാ എക്‌സ്പീരിയൻസ് സെന്ററുകൾ തുറക്കാനാണ് ഗോകുലം ഗ്രൂപ്പ് ആലോചിക്കുന്നത്. ഇതിലൂടെ സൗജന്യമായി ട്രെയിലർ കാണാൻ സാധിക്കും.

പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രമായി കരുതപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ട് സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൈകിട്ടോടെ യുട്യൂബിലും റിലീസ് ആയി. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, വിഷ്ണു വിനയൻ, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: pathonpatham noottandu trailer released, vinayan and siju wilson

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented