വിനയൻ പങ്കുവച്ച ക്യാരക്ടർ പോസ്റ്റർ
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി സംവിധായകന്‍ വിനയന്‍. മാധുരി ബ്രഗാന്‍സ അവതരിപ്പിക്കുന്ന കാത്തയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത എന്ന് വിനയന്‍ കുറിക്കുന്നു.
വിനയന്റെ കുറിപ്പ്
മാധുരി ബ്രഗാന്‍സ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'ല്‍ ഇരുപത്തി മുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററായി -പരിചയപ്പെടുത്തുന്നത്.. ആ കാലഘട്ടത്തില്‍ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത.. ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവില്‍ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു..
പക്ഷേ 'പത്തൊന്‍പതാം നൂറ്റാണ്ട്'ലെ 'കാത്ത' സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം
കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു...
സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്.. ഇവരെ കൂടാതെ അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു... ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഏപ്രില്‍ മാസം തീയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.. അതിനു മുന്‍പായി ഏതാണ്ട് അന്‍പതോളം ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകരെ പരിചയപ്പെടാനായി എത്തും.
Content Highlights: Pathonpatham Noottandu movie, Vinayan introduces Katha, Madhuri Braganza
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..