പത്തൊൻപതാം നൂറ്റാണ്ടിൽ  പ്രമാണി വൈദ്യനായി ദീപക് ധർമ്മടം


pathonpatham noottandu

ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയനായി മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം.വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ൽ. പ്രമാണി വൈദ്യർ എന്ന കഥാപാത്രത്തെയാണ് ദീപക് അവതരിപ്പിച്ചത്.

ഗോകുലം ഗോപാലൻ നിർമിച്ചു വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ലഭിച്ചത് ഭാഗ്യമായി കാണുന്നതായി ദീപക് പറയുന്നു. "സിനിമ ഒരു സ്വപ്നമാണ്... അവസരം കിട്ടിയാൽ അതു ഏറ്റവും നന്നായി ചെയ്യൻ കഷ്ടപെട്ട് പരിശ്രമിക്കും. വിനയൻ സാർ തന്ന പിന്തുണ വലുതാണ്. ഇനിയും കുറച്ചു ടഫ് കഥാപാത്രങ്ങൾ ചെയ്യണം എന്നതാണ് ആഗ്രഹം. അവസരം കിട്ടട്ടെ. എനിക്ക് വരാനുള്ളത് എനിക്ക് വരും- ദീപക് പറഞ്ഞു.

18 വർഷം മൂൻപ് ' ബ്രേക്കിങ് ന്യൂസ്‌ ലൈവ്' എന്ന സിനിമയിൽ ചാനൽ റിപ്പോർട്ടറായി ദീപക് വേഷം ഇട്ടിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-മോഹൻലാൽ ചിത്രം 'ലൂസിഫർ', 'മേരാ നാം ഷാജി', 'മുന്തിരി മൊഞ്ചൻ' തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലെ ബിജു മേനോൻന്റെ മർദ്ദനമേൽക്കുന്ന രാരിച്ചൻ മുതലാളിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. 'പകലും പാതിരാവു'മാണ് ദീപക്കിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ.

Content Highlights: pathonpatham noottandu film, vinayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented