വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ടിന്റെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പുറത്ത്. സിജു വിൽസൺ ആണ് ചിത്രത്തിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.
"പത്തൊൻപതാം നൂറ്റാണ്ടിലെ നായകൻ ഒഴിച്ചുള്ള അൻപതോളം താരങ്ങളെ ഞാൻ എൻെറ പ്രിയ സുഹൃത്തുക്കളെ ഇതിനു മുൻപു പരിചയപ്പെടുത്തിയിരുന്നു. നായകവേഷം മലയാളത്തിലെ ഒരു യുവ നടൻ ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഇന്നിതാ ആആകാംക്ഷയ്കു വിരാമമിടുന്നു. സിജു വിൽസൺ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. ഈ യുവനടൻെറ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം. നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വിൽസണും എൻെറ ടീമിനും ഈണ്ടാകുമല്ലോ? സ്നേഹാദരങ്ങളോടെ നിർത്തട്ടെ..."പോസ്റ്റർ പങ്കുവച്ച് വിനയൻ കുറിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ടെന്ന് വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
"പത്തൊൻപതാം നൂറ്റാണ്ടി"ലെ നായകൻ ഒഴിച്ചുള്ള അൻപതോളം താരങ്ങളെ ഞാൻ എൻെറ പ്രിയ സുഹൃത്തുക്കളെ ഇതിനു മുൻപു...
Posted by Vinayan Tg on Tuesday, 26 January 2021
എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ,,,ഗായത്രി നമ്പ്യാർ,ബിനി,ധ്രുവിക,വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമആണ് പത്തൊൻപതാം നുറ്റാണ്ട്.
ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ എസ് ദിനേശ്, ഡിസൈൻ- ഒൾഡ് മങ്ക്സ്
Content Highlights : Pathompatham Noottandu Movie Starring Siju Wilson Directed By Vinayan New Poster