'അടി കപ്പ്യാരേ കൂട്ടമണി' എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുർബാന'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കായംകുളം, സുനീർ സുലൈമാൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. കഥ ധ്യാൻ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്.
അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്.

ചിത്രസംയോജനം- രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് തിലകം, പ്രൊഡക്ഷൻ കൺട്രോളർ- സജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺ ഡി ജോസ്, വാർത്ത പ്രചരണം- പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് - ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ്,പരസ്യകല- മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അജു, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെൻറാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് 25ന് ഷൂട്ടിങ് തുടങ്ങും. കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ

content highlights : pathira kurbana movie poster dhyan sreenivasan aju vargheese neeraj madhav