ങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്‌ലര്‍ പങ്കുവച്ചത്.

ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടി പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. 

മമ്മൂട്ടിയെ കൂടാതെ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ 5 ന് ആണ് പതിനെട്ടാം പടി റിലീസ് ചെയ്യുന്നത്.

Content Highlights : Pathinettam Padi Trailer Sankar Ramakrishnan Mammootty Unni Mukundan Ahaana Krishna