
-
കാണാതായ വളർത്തുനായയെ കണ്ടെത്തുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ. നായയെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പ്രതിഫലം നൽകുമെന്നാണ് നടൻ പറയുന്നത്. വ്യാഴാഴ്ച്ചയാണ് നായയെ കാണാതായത്.
വളരെനാളുകളായി അക്ഷയ്യുടെ സന്തത സഹചാരിയാണ് കാണാതായ വളർത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളിൽ നായയും പങ്കെടുത്തിരുന്നു. നടനും നായ വളരെ പ്രിയപ്പെട്ടതാണ്. പേരും മേൽവിലാസവും മറ്റ് വിവരങ്ങളും നൽകി നായയെ കാൺമാനില്ല എന്ന പോസ്റ്ററും നടൻ പുറത്തുവിട്ടിട്ടുണ്ട്.
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പം ആണ് അക്ഷയ്യുടെ പുതിയ ചിത്രം.
Content Highlights :pathinettam padi actor akshay radhakrishnan pet dog missing announces 20000 rupees reward
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..