പത്താന്റെ ട്രെയ്ലറിൽ നിന്നുള്ള രംഗം
ബോളിവുഡ് നടന് ഷാരൂഖ് ഖാന് നായകനാകുന്ന പുതിയ ചിത്രം 'പഠാന്റെ' പുതിയ ട്രെയ്ലര് പുറത്തിറങ്ങി. തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു. ഒട്ടേറെ സംഘട്ടനരംഗങ്ങളുള്ള ചിത്രമാണിത്. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണ് പത്താന്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര് ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Pathaan Official Trailer Shah Rukh Khan Deepika Padukone John Abraham Siddharth Anand
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..