Photo: Screengrab
വിവാദങ്ങള്‍ അടങ്ങിയില്ലെങ്കിലും അന്താരാഷ്ട്രവിപണിയില്‍ റെക്കോഡുകള്‍ സ്വപ്നംകണ്ട് ഷാരൂഖ് ഖാന്-ദീപിക പദുകോണ്‍ ജോഡിയുടെ പഠാന്. ബുക്കിങ് ആരംഭിച്ച വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതികരണം.
ഈമാസം 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജര്‍മനിയില്‍ ഡിസംബറില്‍തന്നെ ബുക്കിങ് തുടങ്ങി. ഹാംബര്‍ഗിലും ബെര്‍ലിനിലും ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റഴിയുന്നു. യു. എ.ഇ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെയും ചിത്രം തരംഗമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആനന്ദ് സിദ്ധാര്‍ഥ് സംവിധാനംചെയ്ത പഠാന് യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചത്.
അതിനിടെ ചിത്രത്തിലെ ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ കാവിവസ്ത്രത്തിനെതിരേ സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹിഷ്കരണാഹ്വാനം തുടരുകയാണ്. ചിത്രം ചാര്ട്ടുചെയ്തിട്ടുള്ള തിയേറ്ററുകള്‍ക്കുനേരെ ഭീഷണി ഉയരുന്നുമുണ്ട്.
Content Highlights: Pathaan film deepika padukone shahrukh khan releases on January 25 amid controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..