പഠാൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/yrf/photos
ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം 'പഠാന്‍' ബോക്‌സോഫീസില്‍ കുതിക്കുന്നു. ഏഴ് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 634 കോടിയിലധികം നേടിക്കഴിഞ്ഞു. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്.സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍.
ഇന്ത്യയില്‍ ആദ്യദിനം പഠാന്‍ 57 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ വാര്‍ ആദ്യദിനം 53.3 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് പഠാന്‍ സ്വന്തമാക്കിയത്. 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്. മാത്രവുമല്ല ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.
പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.
ദീപികയും ഷാരൂഖും പ്രത്യക്ഷപ്പെടുന്ന ബേഷരം രംഗ് എന്ന ഗാനരംഗം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിവാദം ആരംഭിക്കുന്നത്. ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ഓറഞ്ച് ബിക്കിനിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ദീപിക കാവി നിറത്തെ അപമാനിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തി.
Also Read
ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഏതാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഏറ്റവും വിവാദമായ ദീപികയുടെ കാവി ബിക്കിനി ചിത്രത്തില്‍ ഉണ്ടായിരുന്നു.
Content Highlights: pathaan box office collection, shahrukh khan, deepika padukone, john Abraham, sidharth anand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..