ആയിരം കോടിയിലേക്ക് പഠാന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്


2 min read
Read later
Print
Share

Photo: Screengrab

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം 'പഠാന്‍' റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് ഒരുമാസം തികയാറാകുമ്പോള്‍ ഏതാണ്ട് 988 കോടിയോളം രൂപ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി കഴിഞ്ഞു. നാലരകോടിയോളം വരുമാനമാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധിദിനങ്ങളിളെ തിരക്കു പരിഗണിച്ച് സ്‌ക്രീനുകളുടെ എണ്ണവും കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെ.ജി.എ് ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, ബാഹുബലി 2; ദ കണ്‍ക്ലൂഷന്‍, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്.

ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍.

ഇന്ത്യയില്‍ ആദ്യദിനം 57 കോടിയോളമാണ് പഠാന്‍ നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ വാര്‍ ആദ്യദിനം 53.3 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് പഠാന്‍ സ്വന്തമാക്കിയത്. 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്.

പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.

ദീപികയും ഷാരൂഖും പ്രത്യക്ഷപ്പെടുന്ന ബേഷരം രംഗ് എന്ന ഗാനരംഗം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിവാദം ആരംഭിക്കുന്നത്. ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ഓറഞ്ച് ബിക്കിനിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ദീപിക കാവി നിറത്തെ അപമാനിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തി. ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഏതാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഏറ്റവും വിവാദമായ ദീപികയുടെ കാവി ബിക്കിനി ചിത്രത്തില്‍ ഉണ്ടായിരുന്നു.

Content Highlights: Pathaan box office collection Day Shah Rukh Khan, List of highest-grossing Indian films

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sathyanarayana Rao Gaikwad, rajinikanth

1 min

രജനീകാന്തിന്റെ മൂത്ത സഹോദരൻ എൺപതാംവയസ്സിൽ സിനിമയിലേക്ക്

Jun 2, 2023


AISHA SULTHANA

1 min

'പടം പെട്ടിയിൽ കിടക്കുകയാണ്, നീ അടങ്ങിയൊതുങ്ങി നടക്ക് അയിഷ എന്നവർ സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്'

Jun 1, 2023


azhak machan

1 min

ഫ്രാൻസിസ് ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; അഴക് മച്ചാൻ റിലീസിനൊരുങ്ങുന്നു

Jun 1, 2023

Most Commented