Photo: Screengrab
ഷാരൂഖ് ഖാന്-ദീപിക പദുകോണ്‍ ജോഡിയുടെ പഠാന് U/A സര്‍ട്ടിഫിക്കറ്റ്. ചിത്രം ജനുവരി 25-ന് തിയേറ്ററുകളിലെത്തും.
രണ്ട് മണിക്കൂര്‍ 26 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു മണിക്കൂര്‍ പത്ത് മിനിറ്റാണ് ആദ്യ പകുതി. രണ്ടാം പകുതി ഒരു മണിക്കൂര്‍ 16 മിനിറ്റാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആനന്ദ് സിദ്ധാര്‍ഥ് സംവിധാനംചെയ്ത 'പഠാന്' യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് നേരെയുള്ള വിവാദങ്ങള്‍ അടങ്ങിയില്ലെങ്കിലും അന്താരാഷ്ട്രവിപണിയിലെ പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.
നേരത്തെ സിനിമയിലെ വിവാദമായ ഗാനരംഗത്തില്‍ ഉള്‍പ്പടെ 12 മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു. സംഭാഷണവുമായി ബന്ധപ്പെട്ടവയായിരുന്നു ഭൂരിഭാഗം മാറ്റങ്ങളും. ഡിസംബര്‍ 12-നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നാലെ വിവാദങ്ങള്‍ ആരംഭിച്ചു.
ചിത്രത്തിലെ നായികയായ ദീപികാ പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനിയാണ് വിവാദത്തിന് കാരണമായത്. പാട്ടിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Pathaan 2 hours 26 minutes long and cleared with u/a certificate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..