Password movie poster launch
മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്ന പാസ്സ് വേർഡിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്നു .
' തിരകളുടെ രഹസ്യങ്ങൾ' എന്നാണ് ടാഗ്‌ലൈൻ. കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ചിത്രത്തിന് ത്രില്ലർ സ്വഭാവം കൈവരുന്നു.
താരനിർണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്സ് വേർഡിൽ തെന്നിന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നു. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നുണ്ട്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കേരളത്തിൽ വെച്ച് ചിത്രീകരിക്കുന്നുണ്ട്.
ഛായാഗ്രഹണം - ജിത്തു ദാമോദർ , എഡിറ്റർ- സിയാൻ ശ്രീകാന്ത്, ഗാനങ്ങൾ - ബി കെ ഹരിനാരായണൻ , സംഗീതം - വില്യം ഫ്രാൻസിസ് , കോ-പ്രൊഡ്യൂസർ - അബ്ദുൽ ലത്തീഫ് വഡുക്കൂട്ട്, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, ഡിസൈൻ രജിൻ കൃഷ്ണൻ , പി ആർ ഓ -അജയ് തുണ്ടത്തിൽ .
Content highlights : Password malayalam movie poster launch


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..