പാർവതി | ഫോട്ടോ: ഷാഫി ഷക്കീർ മാതൃഭൂമി
കോവിഡ് രോഗികള്‍ ഇന്ത്യയിലൊട്ടാകെ കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരേ നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. മാധ്യമപ്രവർത്തക ഷാഹിനയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു പാര്‍വതിയുടെ കുറിപ്പ്. തൃശൂര്‍പൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഇതോടൊപ്പം പങ്കുവച്ചു.
'ഈ സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.'-പാര്‍വതി കുറിച്ചു.
'ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.' -ഇങ്ങനെയായിരുന്നു ഷാഹീനയുടെ കുറിപ്പ്.

സംവിധായകന്‍ ഡോ. ബിജുവും തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരേ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
'ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു...ഇനി....അവിടെ കുംഭ മേള...ഇവിടെ തൃശൂര്‍ പൂരം....എന്തു മനോഹരമായ നാട്....ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍...കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം.'-ഡോ. ബിജു കുറിച്ചു.
Content Highlights: Parvathy Thiruvothu actor against conducting Thrissur pooram, Covid Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..