
-
പൗരത്വഭേതഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന നടന് അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വതി. സാമൂഹിക മാധ്യമങ്ങളില്‍ അനുപം ഖേറിന്റെ വീഡിയോ പങ്കുവച്ച പാര്‍വതി ''അയ്യേ'' എന്നാണ് കുറിച്ചിരിക്കുന്നത്. ഒറ്റ വാക്കില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി.
എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെ അനുപം ഖേര്‍ ഒരു സന്ദേശം പങ്കുവച്ചിരുന്നു.
ചില ആളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സംഭവിക്കാന്‍ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം- ഇതായിരുന്നു അനുപം ഖേറിന്റെ സന്ദേശം.

പൗരത്വഭേതഗതി നിയമത്തിനെതിരേ തുടക്കം മുതല്‍ പ്രതിഷേധം ഉയര്‍ത്തിയ സിനിമാ താരമാണ് പാര്‍വതി. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ പാര്‍വതിയും പങ്കെടുത്തിരുന്നു.
Content Highlights: Parvathy Thiruvoth teases Anupam Kher video on citizenship bill national protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..