Parvathy, Roshan
പാര്‍വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. സിദ്ധാർഥ് സിവ സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഏറെ സാമൂഹ്യ പ്രസക്തിയുള്ള 'പാഠം ഒന്ന് ഒരു വിലാപം,' 'ദൈവനാമത്തില്‍', 'വിലാപങ്ങള്‍ക്കപ്പുറം', എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന് ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് 'വര്‍ത്തമാനം'. പാര്‍വതി തിരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വര്‍ത്തമാന'ത്തിലെ ഫൈസാ സൂഫിയ.
ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം - സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം - ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന് ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്സണ്, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് - ഡിക്സന് പൊടുത്താസ്, പി.ആര്.ഒ. - പി.ആര്.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)
വാർത്ത : പി.ആര്. സുമേരന്‍
Content Highlights : Parvathy Starrer Varthamanam directed by Sidharth Siva To be released on March12
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..