പാര്‍വതി തുടങ്ങിവച്ച കസബ വിവാദം സിനിമാ മേഖലയില്‍ കൂടുതല്‍ വാഗ്വാദങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ചിലതെങ്കിലും മര്യാദയുടെ സീമ ലംഘിക്കുന്നവയായി മാറുകയാണ്. രാജ്യാന്തര ചലച്ചിത്രമേളയിലാണ് പാര്‍വതി കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പരാമര്‍ശിച്ചത്. തുടര്‍ന്ന് പാര്‍വതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ പാർവതി ഡിജിപിക്ക് പരാതി കൊടുക്കുക വരെ ചെയ്തു.

പാര്‍വതിയെ പരിഹസിച്ച് കൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വരികയും പാര്‍വതി അതിന് മറുപടി നല്‍കുകയും ചെയ്തത് വലിയ സംഭവമായിരുന്നു.

parvathy tweet

കസബ വിഷയത്തിൽ ഇപ്പോള്‍ വാഗ്വാദം നടനും സംവിധായകനുമായ പ്രതാപ് പോത്തനും ജൂഡ് ആന്റണിയും തമ്മിലാണ്. പാര്‍വതിയെ പരിഹസിച്ച ജൂഡിനെതിരെ പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു. 

ഒരു പട്ടി എപ്പോഴും പട്ടിയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി. ഒടുക്കം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണെന്നും-പ്രാതാപ് പോത്തന്‍ ഫെയ്സ്ബുക്ക് കുറിച്ചു. എന്നാൽ, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ പോസ്റ്റ് പിന്‍വലിച്ചു.

എന്നാൽ, ജൂഡ് അടങ്ങിയിരിക്കാൻ ഒരുക്കമായിരുന്നില്ല. പിൻവലിച്ച ഇൗ പോസ്റ്റിന് മറുപടി കൊടുക്കുകയും ചെയ്തു.

jude

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നായിരുന്നു ജൂഡിന്റെ മറുപടി.

Content Highlights: Jude Anthany Joseph and Prathap Pothen facebook spat  Parvathy Kasaba controversy