സബ വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്. പാര്‍വതി-പൃഥ്വിരാജ് ജോഡികള്‍ ഒന്നിക്കുന്ന 'മൈ സ്റ്റോറി' എന്ന സിനിമയുടെ ടീസറിനും ഗാനത്തിനും മേക്കിങ് വിഡിയോയ്ക്കുമെല്ലാം ഡിസ്​ലൈക്കുകൾ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ക്കുന്നത്. ഈ ഡിസ്ലൈക്കുകള്‍ സിനിമയോടല്ല പാര്‍വതിയോടാണെന്നും പാര്‍വതി അഭിനയിച്ചതിനാല്‍ തങ്ങള്‍ ഈ ചിത്രം കാണില്ലെന്നും വിഡിയോയ്ക്ക് താഴെ കമന്റുകളും വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് 'പതുങ്ങി' എന്ന ഗാനത്തിന് താഴെ കമന്റുകള്‍ ഇടാനുള്ള ഓപ്ഷനും നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പരിഹാസ പ്രതികരണവുമായി വന്നിരിക്കുകയാണ് വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍.

'ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ് ...രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി ...അത് കാണാന്‍ നേരം ...ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല ....അത് ഇനിയെങ്കിലും ഓര്‍ക്കണം ...പാര്‍വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക .....സിനിമ വേറെ വ്യക്തി ജീവിതം വേറെ'-അരുൺ ലാൽ രാമചന്ദ്രൻ ഫെയ്​സ്ബുക്കിൽ കുറിച്ചു.

അരുണ്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : 

ദിലീപിന്റെ സിനിമ കാണരുത് ...അതെന്ത് പരിപാടി ? സിനിമ ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലം അല്ലേടോ..
അപ്പോ ഇതോ ? ഇതങ്ങനെ അല്ലല്ലോ പാര്‍വതിയുടെ പടമല്ലേ ...അത് നമ്മള്‍ എതിര്‍ക്കും ..
അല്ല ഇതിലൊരു പുതുമുഖ സംവിധായക ...
എന്ത് പുതുമുഖ സംവിധായക ...
എന്ത് തേങ്ങയായാലും നമ്മള്‍ എതിര്‍ക്കും ....
ഈ നമ്മള്‍ എന്ന് പറയുന്നത് ...
മനസിലായില്ലേ ഇക്കാ ഫാന്‍സ് ...
അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും ....ആ മനുഷ്യന്റെ യഥാര്‍ത്ഥ ഫാന്‍സ് ചെയ്ത നല്ല പ്രവര്‍ത്തികള്‍ ഒരുപാടുണ്ട് ..ഇടതു കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന പോലെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട് ....അദ്ദേഹവും അത് ചെയ്യുന്നുണ്ട്
പണി പാളി ...
അപ്പൊ ...ഈ നമ്മള്‍ ....
ജീവിച്ചു പോട്ടണ്ണ ...ഈ ഫേസ്ബുക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ് ...

NB -

ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പിരിമുറുക്കത്തിനും ഇടയില്‍ ജീവിക്കുന്നവരാണ് ഓരോ മലയാളിയും ...കൊച്ചിന്റെ സ്‌ക്കൂള്‍ ഫീസ് മുതല്‍ വീടിന്റെ വാടക വരെ ഓര്‍ത്തു ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ് ...രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി ...അത് കാണാന്‍ നേരം ...ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല ....അത് ഇനിയെങ്കിലും ഓര്‍ക്കണം ...പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക .....സിനിമ വേറെ വ്യക്തി ജീവിതം വേറെ .....പ്രേക്ഷകര്‍ക്ക് ഇതെല്ലം അവിലോസ് ഉണ്ടയാ 
എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും കൊള്ളാമെങ്കില്‍ ആളുകള്‍ കയറി കാണുകയും ചെയ്യും

arunlal

Content Highlights : parvathy kasaba controversy dislike attack for my story arunlal ramachandran facebook post