'അച്ചൂട്ടന്', 'രാജ്ഞിക്ക്' ജന്മ​ദിനാശംസകളുമായി ജയറാമും കുടുംബവും


ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് അശ്വതി കുറുപ്പ് എന്ന പാർവതി സിനിമയിലെത്തുന്നത്.

ജയറാമും കുടുംബവും

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് പാർവതി. നടൻ ജയറാമുമൊത്തുള്ള വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞുവെങ്കിലും താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. പാർവതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും.

'ജന്മ​ദിനാശംസകൾ അച്ചൂട്ടാ' എന്നാണ് പാർവതിയുടെ ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. അമ്മയ്ക്ക് ആശംസകളുമായി മകനും നടനുമായ കാളിദാസും മകൾ മാളവികയും രം​ഗത്തെത്തിയിട്ടുണ്ട്.

ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ 'വിവാഹിതരേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണ് അശ്വതി കുറുപ്പ് എന്ന പാർവതി സിനിമയിലെത്തുന്നത്. പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ താരം പിന്നീട് അമൃതം ​ഗമയ, തൂവാനത്തുമ്പികൾ, വൈശാലി, തനിയാവർത്തനം, ഒരു മിന്നാമിനുങ്ങിൻ‌റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 88ൽ പുറത്തിറങ്ങിയ പത്മരാജൻ ചിത്രം അപരനിൽ അഭിനയിക്കുന്നതിനിടെയാണ് ചിത്രത്തിലെ നായകനായ ജയറാമുമായി താരം പ്രണയത്തിലാകുന്നത്. ഇരുവരും നായികാനായകന്മാരായി നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി.

92-ൽ ജയറാമുമായുള്ള വിവാഹശേഷം പാർവതി അഭിനയത്തോട് വിട പറഞ്ഞു. രണ്ട് മക്കളാണ് ഇരുവർക്കും. മകൻ കാളിദാസ് ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായകനായി മലയാളത്തിലും തമിഴിലും തിളങ്ങുന്നു. മകൾ മാളവിക മോഡലിങ്ങിലും സജീവമാണ്.

Content Highlights : Parvathy Jayaram Birthday wishes From Kalidas Malavika Jayaram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented