പാർവതി, സയനോര, നിത്യാ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ ചർച്ച; വാസ്തവം ഇങ്ങനെ


പാര്‍വ്വതിയെക്കൂടാതെ നടി ഭാവന, നിത്യ മേനോന്‍, ഗായിക സയനോര ഫിലിപ്പ് എന്നിവരും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

പാർവ്വതി സോഷ്യൽമീഡിയയിൽ പങ്കുവച്ച സിനിമാ പോസ്റ്റർ | Photo: Instagram / @par_vathy | Mathrubhumi

നടി പാര്‍വ്വതി തിരുവോത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയം. 'അപ്പോൾ....🤰🏽 അദ്ഭുതം തുടങ്ങുകയായി ❤️ (So. . 🤰🏽The wonder begins ❤️)' എന്ന കുറിപ്പോടുകൂടി പോസിറ്റീവ് പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് നടി ഫേസ്ബുക്കില്‍ പങ്കുവച്ചത്.

യഥാർത്ഥത്തിൽ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് സിനിമാവൃത്തങ്ങൾ നൽകുന്ന സൂചന.



പാര്‍വ്വതിയുടെ ഈ പോസ്റ്റ് കണ്ട ചിലര്‍ നടി ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് പല കമന്റുകളുമായി വന്നു. മിനിറ്റുകള്‍കൊണ്ട്തന്നെ പോസ്റ്റിന് താഴെ ആശംസകളറിയിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണെത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍തന്നെ പോസ്റ്റ് നിരവധിപേര്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞിരുന്നു. പാര്‍വ്വതിയെക്കൂടാതെ നടി ഭാവന, നിത്യ മേനോന്‍, ഗായിക സയനോര ഫിലിപ്പ് എന്നിവരും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് സൂചന.

Content Highlights: parvathy's new movie; poster has been released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented