-
ഡബ്ല്യൂ സി സി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പാര്‍വതി. ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് 'അമ്മ'യുടെ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ തനിക്ക് 'ബാത്റൂം പാര്‍വതി' എന്ന് ഇരട്ടപ്പേര് വീണിരുന്നുവെന്നും അത് താന്‍ കാര്യമാക്കിയില്ലെന്നും പാര്‍വതി.
ഒരു അഭിമുഖത്തിനിടെയാണ് പാര്‍വതി ഇതു പറഞ്ഞത്. ഡബ്യൂ.സി.സി എന്ന സംഘടനയ്ക്ക് സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിക്കാനായിട്ടുണ്ട് എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു പാര്‍വതി.
'ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള് കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമംമൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷന്‍ പ്രശ്നങ്ങള്‍. 2014ല്‍ അതേക്കുറിച്ച് 'അമ്മ'യുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് 'ബാത്റൂം പാര്‍വതി' എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ് ഡബ്യൂ സി സി ചെയ്യുന്നത്. ഇനിയും എ. എം. എം. എയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. ഇതേകാര്യം ചോദിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്', പാര്‍വതി പറഞ്ഞു.
Content Highlights: parvathy about her nick name bathroom parvathy she got from amma meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..