സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി ദീപിക പദുകോണ്‍ വേഷമിടുന്ന ചിത്രം ഛപാക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോള്‍ മേഘ്‌നയെയും ദീപികയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. നേരത്തെ ആസിഡ് ആക്രമണത്തിന്റെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതി നായികയായിരുന്നു. 

മാള്‍ട്ടിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്ന പാര്‍വതി ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാള്‍ട്ടിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും പറയുന്നു

ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്, നിയമങ്ങള്‍ അശക്തമായതിനാല്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന്  ജീവനുകളാണ് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക, ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ലെന്നും മറക്കാതിരിക്കുക, നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ- പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്നു

Parvathy

Content Highlights : Parvathy About chapak Movie Deepika Padukone as Acid Attack Victim