മലയാളത്തിന് മികച്ചൊരു ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ചാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടവാങ്ങിയത്. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം മറ്റ് ഭാഷകളിലേക്കും റീമേയ്ക്ക് ചെയ്യാനുള്ള ചർച്ചകളും  പുരോ​ഗമിക്കുകയായിരുന്നു. 

ചിത്രം തമിഴിലും ഹിന്ദിയിലും റീമെയ്ക്ക് ചെയ്യുമ്പോൾ അയ്യപ്പൻ നായരായി പാർത്ഥിപനെയും  കോശിയായി കാർത്തിയെയുമാണ് താൻ മനസിൽ കണ്ടിരുന്നതെന്ന് സച്ചി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സച്ചിക്ക് ആ​ദരാഞാജലി നേർന്ന് പാർത്ഥിപൻ പങ്കുവച്ച ട്വീറ്റാണ് ചർച്ചയാകുന്നത്. സച്ചിയുടെ സ്വപ്നം സത്യമാക്കാൻ താൻ സിനിമ കാണുകയാണെന്നും മലയാളികളുടെ സഹകരണം വേണമെന്നും പാർത്ഥിപൻ കുറിച്ചു.

"അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിജു മേനോൻ ചെയ്ത കഥാപാത്രം ഞാൻ ചെയ്താൽ നന്നാവുമെന്ന് പലരും പറഞ്ഞു. സച്ചിയും പറഞ്ഞിരുന്നു. എന്നാൽ ഇത്ര നേരത്തെ സച്ചിക്ക് വിട പറയേണ്ടി വരുമെന്ന് കരുതിയില്ല. ഇന്ന് ഞാൻ ആ സിനിമ കാണുന്നുണ്ട്. സച്ചിയുടെ ആ​ഗ്രഹം നിറവേറ്റാൻ എന്നേകൊണ്ട് പറ്റും വിധം ശ്രമിക്കും..മലയാളി സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു"..പാർത്ഥിപന്റെ  ട്വീറ്റിൽ പറയുന്നു.

Parthipan

കതിരേശനാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹിന്ദി റീമെയ്ക്ക് അവകാശം നടൻ ജോൺ എബ്രഹാമിന്റെ നിർമാണ കമ്പനിയും സ്വന്തമാക്കിയിരുന്നു.  പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയുംകോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന

Content Highlights : parthipan about Ayyappanum Koshiyum Tamil remake, Sachy Prithviraj, biju menon