സൗബിന്‍ ഷാഹിറിന്റെ പറവ കണ്ടവര്‍ക്ക് അതിലെ ടൈറ്റിലുകള്‍ മറക്കാനാവില്ല. വീടിന്റെ ചുമരുകളിലും റോഡിലും ഓട്ടോയുടെ പിറകിലുമെല്ലാം ചോക്ക് കൊണ്ട് എഴുതിയ ടൈറ്റിലുകളാണ് ചിത്രത്തിൽ ഉപയോഗിച്ചത്. ഒപ്പം പശ്ചാത്തലത്തില്‍ പ്രാവ് കുറുകുന്ന ശബ്ദവും.

ആ ടൈറ്റിലിന് പിന്നിലുള്ള കൈകള്‍ ആരുടേതാണെന്നറിയുമോ? മറ്റാരുടേതുമല്ല പറവയിലെ പ്രധാന കഥാപാത്രങ്ങളായ ഇച്ചാപ്പിയുടെയും ഹസീബിന്റേതും തന്നെ.

മട്ടാഞ്ചേരിയിലൂടെ സൈക്കിളില്‍ ചുറ്റി ഇരുവരും കളര്‍ ചോക്ക് കൊണ്ട് സിനിമക്ക് പിന്നണിയിലെ ഓരോരുത്തരുടെയും പേര് എഴുതിവെയ്ക്കുകയായിരുന്നു. വീട്ടുകാര്‍ ഓടിക്കുമെന്ന് പേടിച്ച് വീടിന്റെ ചുമരില്‍ ആരും കാണാതെ ഒളിച്ചുപോയാണ് ഇരുവരും പേരുകളെഴുതി വെച്ചത്.

ഇതിന്റെ വീഡിയോ പറവ യുട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം ടീമിന്റെ ടൈറ്റിലുകളെഴുതിയ ഇച്ചാപ്പിക്കും ഹസീബിനും ഇരിക്കട്ടെ ഓരോ കുതിരപ്പവന്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്ന ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്‌.