-
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് പാരാനോർമൽ വിദഗ്ധനെന്ന് പറയപ്പെടുന്ന സ്റ്റീവ് ഹഫ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സ്റ്റീവ് അവകാശവാദം ഉന്നയിക്കുന്നത്. സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് പറയുന്നു. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്സ്) വഴിയാണ് ആത്മാക്കളോടുള്ള സ്റ്റീവിന്റെ വർത്തമാനം.
വീഡിയോയിൽ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദവും വ്യക്തമാണ്. വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ്, അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടർമാർ പുറത്തു വിടും എന്നാണ് മറുപടി നൽകുന്നത്.
സുശാന്തിന്റെ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെന്നും എന്നാൽ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറയാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നുണ്ട്. ദൈവത്തെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ ആത്മാവ് സ്വർഗത്തിൽ നിത്യശാന്തി അനുഭവിക്കുമെന്നും ആരാധകരോട് പറയാനാണ് ശബ്ദം ആവശ്യപ്പെടുന്നത്.
പത്തു വർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്റ്റീവ് അവകാശപ്പെടുന്നത്.
Content Highlights :Paranormal expert claims to have spoken to Sushant Singh Rajputs spirit release a video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..