പറക്കും പപ്പനായി പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടന്‍ ദിലീപ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയുടെ പേരും പോസ്റ്ററും പുറത്തുവിട്ടത്‌.

കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രോഡക്ഷനും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍,രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിതങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

d

Content Highlights: parakkum pappan, new movie by dileep, koadathi samaksham balan vakeel, proffessor dinkan, b unnikrishnan, viyaan vishnu