ഡബ്ബിംഗിങ്ങ് സ്റ്റുഡിയോയിൽ ജാഫർ സാദ്ദിഖ്
ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം വിവിധ രാജ്യക്കാരായ നൂറിലേറെ സര്‍ക്കസ്സുകാരും അഭിനയിക്കുന്ന ചിത്രത്തില്‍ ഇഷിത സിംഗ്, അഭിറാം, ബിന്നി ബെഞ്ചമിന്‍, കെസി ബ്രദേഴ്‌സ് എന്നിവരാണ് സഹതാരങ്ങള്‍. ലോകേഷ് കനകരാജിന്റെ 'വിക്രം'ത്തിന്റെ ശത്രുനിരയിലെ കരുത്തന്‍ വേഷമവതരിപ്പിച്ച ജാഫര്‍ സാദ്ദിഖ് 'പാരഡൈസ് സർക്കസ്സി'ലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചെന്നൈയില്‍ ആരംഭിച്ച ഡബ്ബിംഗിന് ജാഫര്‍ സാദ്ദിഖ് ജോയിന്‍ ചെയ്തു.
ഏപ്രില്‍ ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റ് ആകും. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ് & മാനിയ മൂവീ മാജിക്‌സിന്റെ ബാനറില്‍ ജിജോ ആന്റണി അവതരിപ്പിക്കുന്ന 'പാരഡൈസ് സര്‍ക്കസ്സ്'ന്റെ രചനയും സംവിധാനവും ഖൈസ് മിലെന്‍. നിര്‍മ്മാണം: ഉണ്ണികൃഷ്ണന്‍.സി & സിന്‍ ട്രീസ, സോജി ഖൈസ്.
ക്യാമറ: പാപ്പിനു, എഡിറ്റര്‍: ശരത് ഗീതാലാല്‍, സംഗീതം: അന്‍കിത് മേനോന്‍. ശബ്ദസന്നിവേശം : കണ്ണന്‍ ഗണപത്, കല: അരുണ്‍ ജോസ് , കോസ്റ്റ്യൂംസ് : വിനീത തമ്പാന്‍, വിഷ്വല്‍ ഇഫക്ട്‌സ്: മാനിയലാബ്, സ്റ്റില്‍സ്: റിച്ചാര്‍ഡ് ആന്റണി ,പരസ്യകല: ആനന്ദ് രാജേന്ദ്രന്‍, പബ്‌ളിക് റിലേഷന്‍: ഹുവൈസ് മജീദ്.
Content Highlights: paradise circus dubbing begins, shine tom chacko, jaffer sadiq
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..