പാപ്പനിൽ സുരേഷ് ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi/photos
ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തിൽ നിന്നു മാത്രം ബമ്പർ കളക്ഷനാണ് ചിത്രം നേടിയത്. ഇതിനോടകം തന്നെ ഈ വർഷം ഏറ്റവും അധികം കളക്ഷൻ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിലും പാപ്പൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശിച്ചുകഴിഞ്ഞു.
കേരളത്തിൽ റിലീസ് ചെയ്ത 250 ൽ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ചിത്രം കേരളത്തിനു പുറത്തും പ്രദർശനത്തിനെത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ 132 തീയറ്ററുകളിലാണ് പാപ്പൻ എത്തുക. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്.
ഗൾഫ് രാജ്യങ്ങളിൽ മാത്രം ചിത്രം പ്രദർശനത്തിനെത്തുക 108 സ്ക്രീനുകളിലാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണിത്. അമേരിക്കയിൽ ചിത്രം ഇന്നുമുതൽ 62 തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ആർ.ജെ ഷാൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. പി ആർ ഒ -മഞ്ജു ഗോപിനാഥ്
Content Highlights: Paappan Movie, Suresh Gopi and Joshiy movie, Neeta Pillai, Gokul Suresh, RJ Shan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..