പ്രശാന്ത് മുരളി, ഉണ്ണിരാജ Photo:facebook/actors.prasant, Mathrubhumi
പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് എത്രയായി മുപ്പത്തി..? കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറില്‍ നിന്നൊരു മണിമാരന്‍, ജ്വലനം, കരിങ്കണ്ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നോ ലിമിറ്റ്‌സിന്റെ ബാനറില്‍ ഷിജു.യു.സി.യാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ വ്യക്തമാക്കി. വളരെ ആര്‍ഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
മലബാറിന്റെ പശ്ചാത്തലത്തിലൂടെ പുര്‍ണ്ണമായും നര്‍മ്മ മുഹുര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ അവതരണം. പ്രശാന്ത് മുരളി, ഉണ്ണിരാജാ, നസീര്‍ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ്,
എന്നിവരും വി ഫോര്‍ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഷിജു യു.സി.യുടെ കഥക്ക് ഫൈസല്‍ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷിബു സുകുമാരനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സമീര്‍ ജിബ്രാന്‍ ഛായാഗ്രഹണവും കലാസംവിധാനം നാരായണന്‍ പന്തിക്കരയും നിര്‍വ്വഹിക്കുന്നു. തികച്ചും പുതുമയാര്‍ന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. മൈസൂര്‍, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍
മേക്കപ്പ് -ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യും - ഡിസൈന്‍ - ഇന്ദ്രന്‍സ് ജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -സുഗുണേഷ് കുറ്റിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേംകുമാര്‍ പറമ്പത്ത്. പി.ആർ.ഓ - വാഴൂര്‍ ജോസ്.
Content Highlights: pappan narippattas new movie to start shoot in january
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..