പാപ്പന്‍ 50 കോടി ക്ലബ്ബില്‍; തിയേറ്ററുകളില്‍ 25 ദിവസം പിന്നിടുന്നു


Pappan movie

ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പന്‍ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴും കേരളത്തിലെ അന്‍പതോളം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം 50 കോടി ക്ലബില്‍ ഇടം നേടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റ്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയ വിവരം അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും.

R J ഷാന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

Content Highlights: Pappan movie crosses 50 crore, Box Office collection, Suresh Gopi, Joshy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented