പപ്പ; ന്യൂസിലൻഡിൽ ചിത്രീകരിച്ച ചിത്രം തിയേറ്ററിലേക്ക്


2 min read
Read later
Print
Share

ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്.

പപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ

ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാളചിത്രം പപ്പ തിയേറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 19-ന് തിയേറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണിത്. മുമ്പ്, ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രഡ് എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറയും നിർവ്വഹിക്കുകയും, രാജീവ് അഞ്ചലിൻ്റെ ജടായുപ്പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ച ഷിബു ആൻഡ്രുസിൻ്റെ പുതിയ ചിത്രമാണ് പപ്പ.

ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു. ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു.

ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത്. പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകൾ എവിടെയോ പോയ് മറഞ്ഞു. അതോടെ യുവ ദമ്പതികളുടെ ജീവിതത്തിൽ ഇരുൾ നിറഞ്ഞു. എവിടെയാണ് ഇവരുടെ ഓമനക്കുഞ്ഞ് പോയ് മറഞ്ഞത്? ഒടുവിൽ ആ കഥ ചുരുൾ നിവരുകയാണ്.

വ്യക്തിബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി പപ്പ എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബു ആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും. അനിൽ ആൻ്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം നിരവധി ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം -അരുന്ധതി നായർ, ഗാനങ്ങൾ - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം - ജയേഷ് സ്റ്റീഫൻ, ആലാപനം - സിത്താര, നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്, കളറിംഗ് - നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ - ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്, സ്റ്റിൽ - രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ - ഒ.സി.രാജു, പി.ആർ.ഒ- അയ്മനം സാജൻ

മെയ് 19-ന് ചിത്രം കൃപാ നിധി സിനിമാസ് തിയേറ്ററിൽ എത്തിക്കും

Content Highlights: pappa, new malayalam movie ready to release

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AR Rahman

1 min

മാപ്പ് അല്ലെങ്കില്‍ 10 കോടി; ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരേ എ.ആര്‍. റഹ്‌മാന്‍

Oct 4, 2023


Suresh Gopi

1 min

ഞാന്‍ പഴയ എസ്.എഫ്.ഐ കാരന്‍, സംഘിയായി കാണരുത്- സുരേഷ് ഗോപി

Oct 4, 2023


gayatri joshi Swades Actor In Lamborghini-Ferrari Crash In Italy, two people dead car accident video

1 min

'സ്വദേശ്' താരം ഗായത്രി ജോഷി കാറപകടത്തില്‍പ്പെട്ടു, രണ്ടു പേര്‍ മരിച്ചു; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

Oct 4, 2023


Most Commented