പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ലെ ഗോവര്‍ധന്‍ എന്ന പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇത്തവണ നായക വേഷത്തിലാണെത്തുന്നത്. 

ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരവുമായി അണിയറപ്രവര്‍ത്തകര്‍ പുതിയ വാര്‍ത്ത പുറത്തു വിട്ടു. 

ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. 

indrajith

Content Highlights: papam cheyyathavar kallaeriyate indrajith sukumaran new movie after lucifer