'കാക്ക' ഷോർട്ട് ഫിലിം ടീമിൽ നിന്ന് ത്രില്ലർ ചിത്രം; 'പന്തം' ടൈറ്റിൽ പോസ്റ്റർ പുറത്ത്


ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമ്മിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

'പന്തം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

'വെള്ളിത്തിര പ്രൊഡക്ഷൻസ്‌' നിർമ്മിക്കുന്ന പന്തം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമ്മിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടിയ കാക്ക എന്ന ഷോർട്ട്‌ ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമ്മിച്ച്‌ അജു അജീഷ്‌ സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, മോഷൻ പോസ്റ്ററുകൾ എറണാകുളം ചിൽഡ്രൻസ്‌ പാർക്ക്‌ തിയറ്ററിൽ വെച്ചു നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും,'മാക്ട'ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ പുറത്തിറക്കി. ചടങ്ങിൽ പ്രശസ്ത സംവിധായകരായ സന്തോഷ്‌ വിശ്വനാഥ്‌, ബോബൻ സാമുവൽ, തിരക്കഥാകൃത്ത്‌ രാജേഷ്‌ വർമ്മ, മ്യൂസിക് ഡയറക്ടർ രതീഷ്‌ വേഗ എന്നിവർ സന്നിഹിതരായിരുന്നു .

പ്രൊജക്ട് ഡിസൈനർ -അൽത്താഫ് പി.ടി. ഛായാഗ്രഹണം -ഷിജു എം ഭാസ്‌കർ. രചന -അജു അജീഷ് & ഷിനോജ് ഈനിക്കൽ. അഡിഷണൽ സ്ക്രീൻപ്ലേ -ഗോപിക കെ ദാസ്. സംഗീതം -എബിൻ സാഗർ. ഗാനരചന -അനീഷ്‌ കൊല്ലോളി. പ്രൊഡക്ഷൻ കൺട്രോളർ -ഷിഹാബ് വെണ്ണല. കലാസംവിധാനം -സുബൈർ പാങ്ങ്. കാസ്റ്റിംഗ് ഡയറക്ടർ -സൂപ്പർ ഷിബു. മേക്കപ്പ് -വിജേഷ് കൃഷ്ണൻ & ജോഷി ജോസ്. കോസ്റ്റ്യൂം -ആര്യ ജയകുമാർ. അസോസിയേറ്റ് ഡയറക്ടർ -മുർഷിദ് അസീസ്. അസോസിയേറ്റ് എഡിറ്റർ -വിപിൻ നീൽ. അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് -ആദിൽ തുളുവത്ത്, വിഷ്ണു വസന്ത & വൈഷ്ണവ് എസ് ബാബു. റീ-റെക്കോർഡിങ്ങ് മിക്സ് -ഔസേപ്പച്ചൻ വാഴക്കാല. സൗണ്ട് ഡിസൈനർ -റോംലിൻ മലിച്ചേരി. ടൈറ്റിൽ അനിമേഷൻ -ഡ്രീം സെല്ലേഴ്‌സ്. സ്റ്റിൽസ് -യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്. പി ആർ ഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.

Content Highlights: pantham movie title poster out, kaakka short film, vellithira productions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented