പന്തം സിനിമയുടെ പാക്കപ്പ് പോസ്റ്റർ
പ്രേക്ഷകശ്രദ്ധ നേടിയ 'കാക്ക' എന്ന ഷോർട്ട് ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടി. യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസ്സും ചേർന്ന് നിർമ്മിച്ച് അജു അജീഷ് സംവിധാനം ചെയ്യുന്ന 'പന്തം' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിലമ്പൂർ, വഴിക്കടവ്, ചുങ്കത്തറ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി നടന്ന നാല്പത്തിനാല് ദിവസത്തെ ഷൂട്ടിംഗാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
മാക്ട ചെയർമാനും പ്രശസ്ത സംവിധായകനുമായ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

രചന- അജു അജീഷ്, ഷിനോജ് ഈനിക്കൽ. അഡീഷണൽ സ്ക്രീൻ പ്ലേ - ഗോപിക.കെ.ദാസ്. എഡിറ്റിംഗ് - അജു അജീഷ്. മ്യൂസിക് & ബി.ജി.എം - എബിൻ സാഗർ. ഗാനരചന - അനീഷ് കൊല്ലോളി & സുധി മറ്റത്തൂർ. ഛായാഗ്രഹണം - എം.എസ് ശ്രീധർ. കലാ സംവിധാനം - സുബൈർ പാങ്ങ്. സൗണ്ട് ഡിസൈനർ - റോംലിൻ മലിച്ചേരി. സൗണ്ട് റെക്കോർഡിസ്റ്റ്- റയാൻ മുഹമ്മദ്. റീ-റെക്കോർഡിങ്ങ് മിക്സ് - ഔസേപ്പച്ചൻ വാഴക്കാല. അസോസിയേറ്റ് ഡയറക്ടർ - മുർഷിദ് അസീസ്. മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണൻ. കോസ്റ്റ്യൂം - ശ്രീരാഖി മുരുകാലയം. കാസ്റ്റിംഗ് ഡയറക്ടർ - സൂപ്പർ ഷിബു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഉണ്ണി സെലിബ്രേറ്റ്. കൊറിയോഗ്രാഫി - കനലി അസോസിയേറ്റ് എഡിറ്റർ - വിപിൻ നീൽ. അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് - വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ - വിജിത് കെ ബാബു.

പി ആർ ഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്. പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.
Content Highlights: pantham malayalam movie shooting completed, movie news latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..