പ്രേംകുമാർ, ഉറച്ചനിലപാടുകളുള്ള ഉന്നത കലാകാരൻ- പന്ന്യൻ രവീന്ദ്രൻ


മദ്യവർജന സമിതിയുടെ നൂറ്റിയൊന്നാം ലഹരിവിരുദ്ധ പ്രഭാഷണ വേദിയിൽ ചലച്ചിത്ര നടൻ പ്രേംകുമാറിന് ഈ വർഷത്തെ ഗാന്ധിസേവാ പുരസ്കാരം നൽകി ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Photo | Mathrubhumi Archives

റച്ചനിലപാടുകളുള്ള ഉന്നത കലാകാരനാണ് പ്രേം കുമാറെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ. സംസ്ഥാന മദ്യവർജന സമിതിയുടെ നൂറ്റിയൊന്നാം ലഹരിവിരുദ്ധ പ്രഭാഷണ വേദിയിൽ ചലച്ചിത്ര നടൻ പ്രേംകുമാറിന് ഈ വർഷത്തെ ഗാന്ധിസേവാ പുരസ്കാരം നൽകി ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ സാമൂഹിക-സാംസ്കാരിക ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ സംഭാവനകൾ മാനിച്ചാണ് പ്രേംകുമാറിന് ഗാന്ധിസേവാ പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന മദ്യവർജന സമിതിയുടെ ഒന്നാമത്തെ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചശേഷം നിരവധി വേദികളിൽ പ്രേംകുമാർ പ്രഭാഷണങ്ങൾ നടത്തിയിരുന്നു.

"ഒരു സിനിമയിൽ ഒന്ന് മുഖം കാണിച്ചവർ മുതൽ പ്രമാണികളായ വലിയ താരങ്ങൾ വരെ പണത്തോടുളള അത്യാർത്തിയിൽ പരസ്യങ്ങളിൽ അഭിനയിക്കാൻ പരക്കം പായുന്ന കാലമാണിത്. എന്നിരിക്കെ, സിനിമയിൽ നായകവേഷങ്ങളുൾപ്പെടെ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾചെയ്ത് പ്രേക്ഷകമനസ്സിൽ ഇടംനേടിയ മലയാളികളുടെ പ്രിയതാരം ശ്രീ. പ്രേംകുമാർ എത്ര പണം ലഭിച്ചാലും പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ല എന്ന ശക്തമായ തീരുമാനമെടുത്ത് ഇന്നേവരെ ഒരു പരസ്യത്തിൽപ്പോലും അഭിനയിക്കാതെ ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും സമൂഹത്തെയാകെ മലീമസമാക്കുകയും ചെയ്യുന്ന സീരിയലുകളിലും അഭിനയിക്കില്ല എന്ന ഉറച്ച നിലപാടുമൊക്കെ കലാലോകത്ത് മറ്റുള്ളവരിൽനിന്നും പ്രേംകുമാറെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവരുടെ പക്ഷം നിന്ന് ലേഖനങ്ങളിലൂടെയും മറ്റും നിരന്തരം ശക്തമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്ന പ്രേംകുമാറിനെ കലാ - സാംസ്കാരിക രംഗങ്ങളിലുള്ളവർ എക്കാലവും മാതൃകയാക്കേണ്ടതാണ്." പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. റസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. റസൽ സബർമതി ആമുഖപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല സ്വാഗതം പറഞ്ഞു. കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, ഗുരുവായൂരപ്പൻ അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ അനിൽകുമാർ, കുന്നത്തൂർ ജെ. പ്രകാശ്, സ്കൂൾ മാനേജർ അഡോൾഫ് കൈയാലയ്ക്കൽ, വാർഡ് മെമ്പർ സുനി മുരുക്കുംപുഴ, PTA പ്രസിഡന്റ് മീന അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിൽ കോവിഡ് വാരിയർ അവാർഡ് നേടിയ പോലീസ് ഉദ്യോഗസ്ഥരായ ശ്രീ. പ്രദീപ്കുമാർ, ശ്രീ. നാസിമുദ്ദീൻ എന്നിവരെ ആദരിച്ചു. എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. മദ്യവർജ്ജന സമിതി ജില്ലാ സെക്രട്ടറി ശ്രീ. ഷാജി നന്ദി പറഞ്ഞു.

content highlights : pannyan raveendran about actor premkumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented