
പമീല ആൻഡേഴ്സൺ| Photo:https:||www.instagram.com|pamelaanderson|
അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്ഡേഴ്സണ് വിവാഹിതയായി. നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റ് ആണ് വരന്.
ഇത് നടിയുടെ അഞ്ചാം വിവാഹമാണ്. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്സിനെയാണ് കഴിഞ്ഞ വര്‍ഷം പമേല വിവാഹം ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 12-ാം നാള് വേര്‍പിരിഞ്ഞു.
ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പമീല ലീയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998ല്‍ ഇരുവരും വിവാഹമോചിതരായി. അതിനുശേഷം മാര്‍ക്ക്സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു. തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്ബോളര് ആദില്‍ റാമി എന്നിവരും പമീലയുടെ മുന്ഭര്ത്താക്കന്മാരാണ്. ബേവാച്ച്, സ്കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്.
Content Highlights: pamela anderson gets married to her body guard Dan Hayhurst
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..