-
അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്ഡേഴ്സണ് വിവാഹമോചിതയാവുന്നു. ഹോളിവുഡിലെ പ്രശസ്ത ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്സണുമായി ജനുവരി 20-നായിരുന്നു നടിയുടെ വിവാഹം.
വിവാഹം കഴിഞ്ഞ് 12-ാം ദിവസത്തിലാണ് ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജനുവരി 20-നു കാലിഫോര്‍ണിയയിലെ മാലിബുവിലായിരുന്നു പമേലയുടെയും ജോണ്‍ പീറ്റേഴ്സുമായുള്ള വിവാഹം. നടിയുടെ നാലാം വിവാഹമായിരുന്നു ഇത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. ലീയ്ക്കെതിരെ പമീല ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998-ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001-ല്‍ ഇരുവരും വിവാഹത്തില്‍നിന്നു പിന്തിരിഞ്ഞു.
തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. അമേരിക്കന്‍ ഗായകന് റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തില്‍ അവസാനിച്ചു. അതിന് ശേഷം ഫ്രഞ്ച് ഫുട്ബോളര് ആദില്‍ റാമിയുമായി പമേല പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.
ബേവാച്ച്, സ്കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്.
Content Highlights: Pamela Anderson and Jon Peters split 12 days after their wedding, Divorce
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..