തകർത്തുവാരി കുട്ടിത്താരങ്ങൾ ; ശ്രദ്ധ നേടി  "എ പാൽതു ഫാഷൻ ഷോ" 


ബേസിൽ ജോസഫ് തന്നെയാണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്.

ഗാനരം​ഗത്തിൽ നിന്ന്

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ പ്രോമോ സോങ്ങ് റിലീസ് ചെയ്തു. "എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നത് മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ്. ഇവരെ കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബേസിൽ ജോസഫ് തന്നെയാണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സൗണ്ട് നിതിൻ ലൂക്കോസ്

സെപ്റ്റംബർ ആദ്യവാരം ഓണം റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തിൽ ബേസിൽ ജോസഫ് ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights: Palthu Janwar Promo Song Bhavana Studios Basil Joseph Justin Varghese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented