പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ രാത്രി മുഴുവൻ...തണുപ്പത്ത്‌; ലൊക്കേഷൻ ചിത്രങ്ങളുമായി ബേസിൽ


ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിച്ച ജോണി ആന്റണി, ദിലീഷ് പോത്തൻ, ഇന്ദ്രൻസ് എന്നിവരുടെ ചിത്രങ്ങളും ചിത്രീകരണസമയത്തെ ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്.

ഇന്ദ്രൻസ്, ജോണി ആന്റണി. ബേസിൽ ജോസഫ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ബേസിൽ ജോസഫിനെ നായകനാക്കി നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത് ഇക്കഴിഞ്ഞ രണ്ടാംതീയതി റിലീസ് ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. കണ്ണൂർ ജില്ലയിലെ കുടിയാന്മല എന്ന പ്രദേശത്ത് നടക്കുന്ന സംഭവങ്ങൾ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ.

പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ രാത്രി മുഴുവൻ...തണുപ്പത്ത്‌, പാൽതു ജാൻവർ ഡേയ്സ് എന്നാണ് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിച്ച ജോണി ആന്റണി, ദിലീഷ് പോത്തൻ, ഇന്ദ്രൻസ് എന്നിവരുടെ ചിത്രങ്ങളും ചിത്രീകരണസമയത്തെ ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്.

ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. സംഗീതം ജസ്റ്റിൻ വർഗീസ്.

ഡി.ഒ.പി -രൺദിവെ, ആർട് ​-ഗോകുൽ ദാസ്, എഡിറ്റിം​ഗ് -കിരൺ ദാസ്, കോസ്റ്റ്യൂം -മസ്ഹർ ഹംസ, മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് -നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് -എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ -എൽവിൻ ചാർളി, സ്റ്റിൽസ് -ഷിജിൻ പി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് -രോഹിത് ചന്ദ്രശേഖർ.

Content Highlights: palthu janwar location stills, basil joseph facebook post, indrans, dileesh pothen, johny antony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented