പാക് ഗായിക നയ്യാര നൂർ അന്തരിച്ചു


നയ്യാര നൂർ

കറാച്ചി: ഇമ്പവും ഭാവവുമാർന്ന ഗാനങ്ങളാൽ ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ ആരാധകരെ നേടിയ പാക് ഗായിക നയ്യാര നൂർ (71) അന്തരിച്ചു. ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി 2006-ൽ പാക് സർക്കാർ അവരെ ആദരിച്ചു.

1950-ൽ അസമിലെ ഗുവാഹാട്ടിയിലാണ് നൂർ ജനിച്ചത്. 1958-ൽ അവരുടെ കുടുംബം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലേക്കു കുടിയേറി. സംഗീതം പഠിച്ചിട്ടില്ലാത്ത നൂർ, ഗായകരായ കാനൻ ബാലയുടെയും ബീഗം അഖ്തറിന്റെയും ലതാ മങ്കേഷ്കറുടെയും പാട്ടുകേട്ടാണ് പാടാൻ തുടങ്ങിയത്. ലഹോറിലെ നാഷണൽ കോളേജിൽ പഠിക്കുമ്പോൾ സർവകലാശാലയുടെ ‘റേഡിയോ പാകിസ്താൻ’ പരിപാടികളിൽ പാടിത്തുടങ്ങി. 1971-ൽ ടി.വി. സീരിയലുകളിൽ പാടി പിന്നണിഗായികയായി. ‘ഘരാന’, ‘താൻസൻ’ തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടി.

ഭാവാർദ്രമായ ഗസലുകളുടെ പേരിലും നൂർ ആദരിക്കപ്പെട്ടു. ഉറുദുകവി ബെഹ്സാദ് ലഖ്നവിയുടെ ‘ആയ് ജസ്ബ എ ദിൽ ഖർ മേ ചാഹൂം’ എന്നതാണ് അവരുടെ ഏറ്റവുംപ്രസിദ്ധമായ ഗസൽ. 1976-ൽ ഭർത്താവ് ഷെഹ്‌ര്യാർ സൈദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനൊപ്പം പാടിയ ‘ബർഖാ ബർസെ ഛാട് പേർ’ എന്ന ഹിന്ദി ഗസൽ ആരാധകർ വലിയതോതിൽ കൊണ്ടാടി. 2006-ൽ ‘പ്രൈഡ് ഓഫ് പെർഫോമൻസ്’ ബഹുമതി തേടിയെത്തി. 2012-ൽ അവർ ഗാനവേദികളിൽനിന്ന്‌ പിൻവാങ്ങി. അലി, ജാഫർ എന്നിവരാണ്‌ മക്കൾ.

Content Highlights: Pakistan Singer nayyara noor passed away, Bulbul-e-Pakistan, nayyara noor songs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented