സ്വന്തം രാജ്യത്തിന്റെ ഔദ്യോ​ഗിക ഓസ്കാർ എൻട്രി ചിത്രം നിരോധിച്ച് പാകിസ്താൻ


ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 17-നാണ് പാക് സർക്കാർ ജോയ്ലാൻഡിന് പ്രദർശനാനുമതി നൽകിയത്. ഇതിനുപിന്നാലെതന്നെ സിനിമയുടെ ഉള്ളടക്കത്തേച്ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ജോയ്ലാൻഡിൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായ ജോയ്ലാൻഡിന് നിരോധനമേർപ്പെടുത്തി പാകിസ്താൻ. പാകിസ്താന്റെ 2023-ലെ ഔദ്യോ​ഗിക ഓസ്കാർ എൻട്രികൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നാണ് കാരണമായി പറയുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ച് മാസങ്ങൾ മാത്രം പിന്നിടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നീക്കം.

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 17-നാണ് പാക് സർക്കാർ ജോയ്ലാൻഡിന് പ്രദർശനാനുമതി നൽകിയത്. ഇതിനുപിന്നാലെതന്നെ സിനിമയുടെ ഉള്ളടക്കത്തേച്ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതാണ് സിനിമ നിരോധിക്കുകയെന്ന തീരുമാനത്തിലേക്ക് വിവര-പ്രക്ഷേപണ മന്ത്രാലയം എത്താൻ കാരണം.

സാമൂഹിക മൂല്യങ്ങളോടും ധാർമ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും 1979-ലെ മോഷൻ പിക്ചർ ഓർഡിനൻസിന്റെ സെക്ഷൻ 9-ൽ പറഞ്ഞിരിക്കുന്ന സഭ്യതയുടെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചുവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

സലിം സാദിഖിന്റെ കന്നി സംവിധാന സംരംഭമാണ് ജോയ്ലാൻഡ്. നവംബർ 18-നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഒരു കുടുംബത്തിലെ ഇളയമകനായ നായകൻ ഒരു ഡാൻസ് തിയേറ്ററിൽ രഹസ്യമായി ചേരുന്നതും ട്രാൻസ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാനിയാ സയീദ്, അലി ജുനേജോ, അലീനാ ഖാൻ, സർവത് ​ഗിലാനി, റാസ്തി ഫാറൂഖ്, സൽമാൻ പീർസാദ, സൊഹാലി സമീർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്ലാൻഡ്. മേളയിലെ ക്വീർ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാൻ ചലച്ചിത്രമേളകളിലും ജോയ്ലാൻഡ് പ്രദർശിപ്പിച്ചു.

Content Highlights: Joyland Movie, Pakistan Bans Joyland Movie, Joy Land Movie Latest Update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented