ജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ ട്രെയിലറെത്തി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങിന്റെ വേഷമിടുന്നത് ഷാഹിദ് കപൂറാണ്. 

160 കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും എട്ട്  കോടി വീതമാണ് പ്രതിഫലം നല്‍കുന്നത്.

ചിത്രീകരണം തുടങ്ങിയതു മുതൽ വാര്‍ത്തകളിലിടം പിടിച്ച ചിത്രമാണ് പത്മാവതി. രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് അണിയറശില്‍പികള്‍ വിശദീകരികരിച്ചു.