Jeo Baby, Jayaraj
തിരുവനന്തപുരം: പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാർഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000 രൂപയുടെ പുരസ്കാരം. സംവിധായകൻ ബ്ലസി ചെയർമാനും ബീനാ രഞ്ജിനി, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
സാഹിത്യമേഖലയിൽ മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള 20000 രൂപയുടെ പുരസ്കാരം.കെ രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള 15000 രൂപയുടെ പുരസ്കാരവും നേടി.
കെ സി നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാർഡുകൾ നിർണയിച്ചത്.
പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്കാരങ്ങൾ കോവിഡ് സാഹചര്യത്തിൽ പിന്നീട് സമ്മാനിക്കുമെന്ന് ചെയർമാൻ വിജയകൃഷ്ണനും ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാടും വ്യക്തമാക്കി.
content highlights : padmarajan memorial trust movie awards to jeo baby and jayaraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..