ഏകപക്ഷീയ നിലപാടും വിചാരണയും സംഘടനയ്ക്ക് യോജിച്ചതല്ല; ഡബ്ല്യു.സി.സിക്കെതിരെ പടവെട്ട് അണിയറ പ്രവർത്തകർ


'പടവെട്ടിന്റെ' പോസ്റ്റർ

വനിതാ സംവിധായികയ്‌ക്കെതിരേ 'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ഉന്നയിച്ച ആരോപണം കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സംവിധായിക ആണെന്നും തന്നോട് വൈരാഗ്യമുള്ള അവര്‍ ഡബ്ല്യൂസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു സംവിധായകന്‍ ആരോപണം ഉന്നയിച്ചത്.

സംവിധായകന്റെ ആരോപണം വാസ്തവിരുദ്ധമാണെന്ന് പ്രതികരിച്ച് ഡബ്ല്യൂസിസി രംഗത്ത് വന്നതോടെയാണ് പിന്തുണയുമായി പടവെട്ട് അണിയറപ്രവര്‍ത്തകരും എത്തിയത്. ഒരു ആരോപണം ഉണ്ടാകുമ്പോള്‍ ആരോപണവിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേള്‍ക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്... അത് പോലും ചെയ്യാതെ എങ്ങനെയാണ് സംവിധായികയ്ക്ക് എതിരേയുള്ള
ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഏകപക്ഷീമായി ഡബ്ലുസിസി തീര്‍പ്പ് കല്‍പിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പരാതിയില്‍ ചോദിക്കുന്നത്‌. സംവിധായികയ്ക്ക് എതിരേയുള്ള പരാതി പരസ്യമാക്കിക്കൊണ്ടാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം. ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകള്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ പരാതി അയച്ചതായും പരാതിയുടെ പകര്‍പ്പ് പങ്കുവച്ച് പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
( പടവെട്ട് എന്ന സിനിമയുടെ സംവിധായകനെതിരേ ഈ സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതി ബലാത്സംഗ പരാതി നല്‍കിയിരുന്നു. സിനിമയുടെ ക്രെഡിറ്റില്‍നിന്ന് സംവിധായകന്റെ പേര് ഒഴിവാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ റിലീസിന് ശേഷം സംവിധായകന്‍, ഒരു സംവിധായികയ്‌ക്കെതിരേ ആരോപണം ഉന്നയിക്കുകയും ഡബ്ല്യൂ.സി.സി. ഇതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ വിശദീകരണമാണ് ഈ വാര്‍ത്ത.)

Content Highlights: Padavettu team files complaint against Sexual allegation case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented