പാട്ട്, തമാശ, സ്ക്രീൻ നിറയെ താരങ്ങൾ; വരുന്നൂ 'പടച്ചോനെ ഇങ്ങള് കാത്തോളീ'


തമാശയും, സ്ക്രീൻ നിറയെ താരങ്ങളും, പാട്ടും ഒക്കെയായി ഒരു പക്കാ മലയാളം കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയിട്ടാണ് ബിജിത്ത് ബാല സംവിധാനം ചെയ്ത "പടച്ചോനെ ഇങ്ങള് കാത്തോളീ" എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ പോസ്റ്റർ

രു കാലത്ത് മലയാള സിനിമയിൽ പുറത്ത് ഇറങ്ങിയിരുന്ന പകുതിയിൽ ഏറെ ചിത്രങ്ങളും തമാശകളാൽ സമ്പന്നമായ ചിത്രങ്ങളായിരുന്നു കാലത്തിന്റെ പോക്കിൽ എപ്പോളോ മലയാളികൾ ചിരിക്കാനും, ചിരിപ്പിക്കാനും ഒക്കെ മറന്നു. ഗൗരവക്കാരായി. ഇന്ന് സിനിമയുടെ രൂപം മാറി. കെട്ടും മട്ടും ഭാഷയും മാറി. ഇതിനിടയിലെപ്പോഴോ ഉള്ളുതുറന്ന് ചിരിക്കാനും ചിരിപ്പിക്കാനും മറന്നു. പിന്നീടങ്ങോട്ട് ഇന്ന് വരെ കോമഡി ഗണത്തിൽ പെടുന്ന ചിത്രങ്ങൾ ഇല്ലാതായി എന്ന് തന്നെ പറയാം, കോമഡി ചിത്രം എന്ന പേരിൽ ഇറങ്ങിയത് ഒക്കെയും പാതി വെന്ത പരുവത്തിലും ആയിരുന്നു എന്നതും മറ്റൊരു പക്ഷം!

1980, 1990-കളിൽ മലയാളത്തിലിറങ്ങിയ കോമഡി സിനിമകൾ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽപ്പെടുന്നവയാണ്. തമാശ മാത്രം കേന്ദ്രീകരിച്ച ഈ സിനിമകളിൽ എല്ലായിപ്പോഴും ചിരിയേക്കാൾ വലിയ ചിന്തകളും ഉള്ളടക്കം ആയി ഉണ്ടായിരുന്നു. അങ്ങനെ ചിരിക്കാനും ചിരിപ്പിക്കാനും മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാൻ വേണ്ടി മലയാളത്തിൽ അന്യം നിന്ന് പോയ കോമഡി ചിത്രങ്ങളുടെ വിടവ്‌ നികത്താൻ ശ്രീനാഥ് ഭാസി എത്തുകയാണ്, "പടച്ചോനെ ഇങ്ങള് കാത്തോളീ" എന്നും പറഞ്ഞാണ് വരവ്.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കും വിധം തമാശയും, സ്ക്രീൻ നിറയെ താരങ്ങളും, പാട്ടും ഒക്കെയായി ഒരു പക്കാ മലയാളം കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയിട്ടാണ് ബിജിത്ത് ബാല സംവിധാനം ചെയ്ത "പടച്ചോനെ ഇങ്ങള് കാത്തോളീ" എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

മലയാളത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ സിനിമകളെ ഓർമിപ്പിക്കും വിധം താരസമ്പന്നമാണ് ചിത്രം. ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, രാജേഷ് മാധവൻ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. "വെള്ളം", "അപ്പൻ" എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ.

പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പരസ്യകല ഷിബിൻ സി ബാബു, പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ)

Content Highlights: padachone ingalu katholi, sreenath bhasi new movie set to release, grace antony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented