കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പട'യുടെ ടീസര്‍ പുറത്ത്. കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍.എം. ബാദുഷ

Content Highlights: Pada Malayalam movie official teaser