സിനിമയുടെ ചിത്രീകരണത്തിനിടെ
നാളുകൾക്ക് ശേഷം അടിമുടി ഫാമിലി കോമഡി സിനിമയുമായി ഫഹദ് ഫാസിലെത്തുന്ന 'പാച്ചുവും അത്ഭുത വിളക്കും' ചർച്ചകളിൽ നിറയുന്നു. സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്ന സിനിമയാണ് 'പാച്ചുവും അത്ഭുതവിളക്കും'. ഏറെ രസകരമായ നിരവധി മുഹൂർത്തങ്ങൾ ചേർത്തുവെച്ചിട്ടുള്ളതാണ് സിനിമയുടേതായി പുറത്തെത്തിയിരിക്കുന്ന ടീസര്‍.
ഈയടുത്തിടെ ജോജിയും അലിക്കയും ഭൻവർ സിംഗും അമറും അനിക്കുട്ടനുമൊക്കെയായി വിസ്മയിപ്പിച്ച ഫഹദേയല്ല' പാച്ചുവും അത്ഭുത വിളക്കിലു'മുള്ളതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായാണ് ടീസറിൽ ഫഹദ് നിറഞ്ഞുനിൽക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് 'പാച്ചുവും അത്ഭുത വിളക്കും'.
2018-ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശന്' ശേഷം നർമ്മം നിറച്ച ഒരു കഥാപാത്രമായി ഫഫദായെത്തുന്ന സിനിമ കൂടിയായിരിക്കും 'പാച്ചുവും അത്ഭുത വിളക്കും'. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. 'ഞാന്‍ പ്രകാശന്‍', 'ജോമോന്‍റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. 'ദാറ്റ്സ് മൈ ബോയ്' എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.
Content Highlights: pachuvum athbutha vilakkum release date Fahadh Faasil akhil sathyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..