Paava Kadhaigal
നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുമായെത്തുന്ന തമിഴ് ആന്തോളജി പാവ കഥൈകളുടെ ട്രെയ്ലർ പുറത്തിറങ്ങി.
ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന.
സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റോണി സ്ക്രൂവാലയുടെ ആർഎസ്വിപി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർടൈൻമെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പുറത്തെത്തും.
Content Highlights : Paava Kadhaigal Trailer Gautham Menon Vetri Maaran Sudha Kongara Vignesh Shivan Kalidas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..