നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുമായെത്തുന്ന തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്‌നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. 

സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്‌ലിൻ, പദം കുമാർ, പ്രകാശ് രാജ്,  എന്നിവരാണ് അഭിനേതാക്കൾ.

റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർ‌ടൈൻ‌മെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. 

മുൻപും നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ നെറ്റ്ഫ്ളിക്സിന്റെ ആദ്യ ആന്തോളജി സം​രംഭമാണ് ഇത്.

Content Highlights : PAAVA KADHAIGAL Anthology Movie Teaser Gautham Vasudev Menon Vignesh Sivan Sudha Kongara Vetrimaaran